ടെക്സ്റ്റ് ബുക്ക് വളരെ അടിയന്തിരം
വോളിയം II , III പാഠ പുസ്തക വിതരണം പൂർത്തിയാക്കി എല്ലാ സ്കൂളുകളും ഓൺലൈനിൽ ഇന്നുതന്നെ എൻട്രി രേഖപ്പെടുത്തേണ്ടതാണ് . Thursday, 12 December 2019
//പ്രധാനധ്യപകരുടെ ശ്രദ്ധക്ക്//
2019-20 വര്‍ഷത്തെ vol 3 ടെക്സ്റ്റ് ബുക്കിന്റെ എക്സെസ്സ് ,ഷോര്‍ട്ടേജ് വിവരം വിഷയം തിരിച്ച് ഇന്ന് 13-12-19 വൈകുന്നേരം 5 മണിക്ക് മുന്പായി ഓഫീസില്‍ രേഖാ മൂലം സമര്‍പ്പിക്കേണ്ടതാണ്.വിദ്യാഭ്യാസ ഉപഡയരക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതിനാല്‍ ഈ വിഷയത്തില്‍ കാലതാമസം അനുവദനീയമല്ല
Wednesday, 27 November 2019
Wednesday, 20 November 2019
കൈത്തറി യൂണിഫോം വിതരണം
ഈ ഉപജില്ലയിലെ എല്ലാ സർക്കാർ എൽ. പി, യു. പി. വിദ്യാലയങ്ങൾക്കും ഒന്ന് മുതൽ നാലു വരെ ക്ലാസുകൾ പ്രവർത്തിക്കുന്ന എല്ലാ എയ്ഡഡ് എൽ. പി വിഭാഗങ്ങൾക്കും ലഭിക്കുവാൻ അവശേഷിച്ചിരുന്ന കൈത്തറി യൂണിഫോം തുണി കീഴൂർ വാഴുന്നവർസ് യു. പി. സ്കൂളിൽ എത്തിച്ചിട്ടുണ്ട്. ഇതുവരെ എടുക്കാത്ത പ്രധാനാദ്ധ്യാപകർ നാളെ ( 21 / 11 / 2019 ) വൈകുന്നേരം 4 മണിക്ക് മുമ്പായി എടുക്കേണ്ടതാണ്. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ ഈ കാര്യത്തിൽ പ്രത്യേകം ശ്രെദ്ധിക്കേണ്ടതാണ്.
വിമുക്തി -90 ദിന ബോധവൽക്കരണ പരിപാടി സംബന്ധിച്ച് മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ഓഫീസുകളിലും ഡിസമ്പർ 4 ന് ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലേണ്ടതാണ്.
ലഹരി വിരുദ്ധ പ്രതിജ്ഞ
ലഹരി വിരുദ്ധ പ്രതിജ്ഞ
Tuesday, 19 November 2019
വളരെ പ്രധാനപ്പെട്ട അറിയിപ്പ്
2020 - ൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രധാനാദ്ധ്യാപകർ തങ്ങളുടെ വിദ്യാലയങ്ങളിൽ ഏതു കാലയളവ് വരെ ഓഡിറ്റ് നടത്തിയിട്ടുണ്ട് ( സ്കൂൾ ഇൻസ്‌പെക്ഷൻ പരിശോധനയല്ല) എന്ന് രേഖാമൂലം 22 - 11 - 2019 (വെള്ളി) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിലെ ' എ ' സെക്ഷനിൽ ഏല്പിക്കേണ്ടതാണ്.
*********************************************************************************
എല്ലാ പ്രധാനാദ്ധ്യാപകരും തങ്ങളുടെ വിദ്യാലയങ്ങളിൽ വാർഷിക പരിശോധന നടത്തിയ തീയ്യതി രേഖാമൂലം 22 - 11 - 2019 (വെള്ളി) വൈകുന്നേരം 5 മണിക്ക് മുമ്പായി ഈ കാര്യാലയത്തിലെ ' എ ' സെക്ഷനിൽ ഏല്പിക്കേണ്ടതാണ്.
Wednesday, 9 October 2019
Friday, 27 September 2019
അറിയിപ്പ്
ഉപജില്ലാ ശാസ്ത്രോത്സവം സംഘാടക സമിതി രൂപീകരണയോഗം
2019-20 വർഷത്തെ ഉപജില്ലാ ശാസ്ത്ര ഗണിത ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ,ഐ .ടി മേളകളുടെ സംഘാടക സമിതി രൂപീകരണയോഗം 30.09.2019 തിങ്കളാഴ്ച ഉച്ചക്ക് 2 മണിക്ക് എടൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു.പ്രസ്തുത യോഗത്തിൽ ഉപജില്ലയിലെ മുഴുവൻ പ്രിൻസിപ്പൽമാർ ,പ്രധാനാദ്ധ്യാപകർ, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ ,ക്ലബ്ബ് കൺവീനർമാർ എന്നിവർ പങ്കെടുക്കണമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിക്കുന്നു.
Friday, 21 June 2019
കായികാധ്യാപകരുടെ യോഗം
ഇരിട്ടി ഉപജില്ലാതല കായികാധ്യാപകരുടെ യോഗം 24 / 06 / 2019 (തിങ്കൾ) ഉച്ചകഴിഞ്ഞു 2 മണിക്ക് എ. ഇ. ഓ. ആഫീസ്, കോൺഫറൻസ് ഹാളിൽ വെച്ച് ചേരുന്നതാണ്. എല്ലാ കായികാധ്യാപകരും കൃത്യസമയത്തുതന്നെ പ്രസ്തുത യോഗത്തിൽ പങ്കെടുക്കേണ്ടതാണെന്നു അറിയിക്കുന്നു.
******************************************************
Subscribe to:
Posts (Atom)