Wednesday, 9 September 2020

TEXT BOOK DISTRIBTION VOL I

വളരെ അടിയന്തിരം

ഒന്നാം വോള്യം പാഠപുസ്തക വിതരണം

2020-21 വർഷത്തിലെ ഒന്നാം വോള്യം പാഠപുസ്തകങ്ങളുടെ  വിതരണവുമായി ബന്ധപ്പെട്ട്  ഒരോ സ്കൂളിലും അധികമായുള്ള പുസ്തകങ്ങളുടെ എണ്ണവും ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണവും (9-9-2020 അടിസ്ഥാനമാക്കി) ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 10-9-2020 നു വൈകുന്നേരം 4 മണിക്ക് മുമ്പായി  aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചുതരേണ്ടതാണ്. 

ഓരോ സ്കൂളും അവർക്കാവശ്യമുള്ള പുസ്തകത്തിൻ്റേയും അധികമുള്ള പുസ്തകത്തിൻ്റേയും കണക്ക് നിർദ്ദിഷ്ട പ്രൊഫോർമയിൽ അയച്ചുതരേണ്ടതാണ്.(സൊസൈറ്റി മുഖേന കണക്ക് സമർപ്പിക്കേണ്ടതില്ല.) പ്രൊഫോർമയുടെ ഘടനയിൽ  യാതൊരു മാറ്റവും വരുത്താൻ പാടില്ല. എണ്ണം രേഖപ്പെടുത്തുമ്പോൾ കോളം മാറിപ്പോകാതെ ശ്രദ്ധിക്കുമല്ലോ?. ഒന്നാം വോള്യം പുസ്തകങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടുള്ള സ്കൂളുകൾ കംപ്ലീഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.

ക്രോഡീകരിച്ച ഫോർമാറ്റ് 11-9-2020 ന് കാലത്ത് 11 മണിക്ക് മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരുവിധത്തിലുള്ള കാലതാമസ്സവും വരുത്തരുതെന്നും മേൽ പരാമർശിച്ചിട്ടുള്ള ഇ-മെയിൽ വിലാസത്തിലേക്ക് മാത്രമേ പ്രൊഫോർമ അയക്കാൻ പാടുള്ളുവെന്നും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

പ്രൊഫോർമ

Friday, 10 July 2020

                                 അടിയന്തിര  അറിയിപ്പ് 

നൂൺമീൽ ഓഡിറ്റുമായി  ബന്ധപ്പെട്ട് പ്രധാനാദ്ധ്യാപകർ  താഴെ പറയുന്ന തീയതികളിൽ രെജിസ്റ്ററുകൾ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

13.7.2020 - ആറളം  പഞ്ചായത്ത് ഉൾപ്പെടുന്ന സ്കൂളുകൾ 

15.7 .2020 - ഇരിട്ടി  മുനിസിപ്പാലിറ്റി 

17 .7 .2020 - അയ്യൻകുന്ന്  പഞ്ചായത്ത്  ഉൾപ്പെടുന്ന സ്കൂളുകൾ 

21 .7 .2020 -കണിച്ചാർ &കേളകം പഞ്ചായത്തിൽ  ഉൾപ്പെടുന്ന സ്കൂളുകൾ 

23 .7 .2020 - കോളയാട് &കൊട്ടിയൂർ  പഞ്ചായത്ത്  ഉൾപ്പെടുന്ന സ്കൂളുകൾ 

27 .7 .2020 - മുഴക്കുന്ന് &പായം  പഞ്ചായത്തിൽ ഉൾപ്പെടുന്ന  സ്കൂളുകൾ 

29 .7 .2020 -പേരാവൂർ &തില്ലങ്കേരി &ഉളിക്കൽ  പഞ്ചായത്തിൽ  ഉൾപ്പെടുന്ന  സ്കൂളുകൾ 

ഓഡിറ്റിന്  സമർപ്പിക്കേണ്ട  രേഖകളുടെ ലിസ്റ്റും 
പ്രൊഫോർമയും  നേരത്തെ ബ്ലോഗിൽ നൽകിയിട്ടുണ്ട് 





Wednesday, 8 July 2020



                     





                         



                             വളരെ  അടിയന്തിരം 
ഉച്ചഭക്ഷണ പദ്ധതി-2019 -2020  വർഷത്തെ വാർഷിക ഓഡിറ്റ് സംബന്ധിച്ച മുകളിൽ നൽകിയ എഴുത്ത് ശ്രെദ്ധിച്ചാലും എഴുത്തിൽ പേരുകൾ സൂചിപ്പിച്ച വിദ്യാലയങ്ങൾ ബന്ധപ്പെട്ട രേഖകൾ 10.7.2020-ന്  രണ്ടു മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് 


Wednesday, 26 February 2020

    അറബിക്  അക്കാദമിക്  കോംപ്ലക്സ്  മൂന്നാംഘട്ടം 

               ഈ വർഷത്തെ അറബിക്  അക്കാദമിക്  കോംപ്ലക്സ്  മൂന്നാംഘട്ടം  ഈ സബ്ജില്ലയിലെ ഉളിയിൽ "ദാറുൽ ഖിദ്മ " ഓഡിറ്റോറിയത്തിൽ വെച്ച് 2020  മാർച്ച് - 3 ചൊവ്വാഴ്ച  നടക്കുന്നതാണ്. അറബിക് സാഹിത്യ സെമിനാറിൽ എല്ലാ എൽ .പി /   യു .പി / ഹൈസ്കൂൾ  അറബിക് അധ്യാപകരും പങ്കെടുക്കേണ്ടതാണ് 

Monday, 27 January 2020

ഗവഃ സ്കൂൾ അദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് 
2020 -21  അധ്യയന വര്ഷം ഗവഃ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപക തസ്തികയിലേക്ക് ഉദ്യോഗക്കയറ്റം നൽകുന്നതിന് അർഹരായ അദ്ധ്യാപകരുടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്  വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക .പ്രഫോർമ 1 , പ്രഫോർമ 2 .

Wednesday, 15 January 2020

വാർഷിക പരിശോധനയും ഓഡിറ്റും

താഴെ പറയുന്ന സ്കൂളുകളിൽ വാർഷിക പരിശോധനയും ഓഡിറ്റും നടത്തുന്നതാണ് 

1 .മണത്തണ പേരാവൂർ യു .പി .സ്കൂൾ -21 / 1 / 2020 
2 .പി.പി.ആർ .എം യു .പി .സ്കൂൾ -23 / 1 / 2020 
3 .ഗവണ്മെന്റ് എൽ .പി .സ്കൂൾ പെരിങ്ങാനം 
    -24 / 1 / 2020 
4 .സെൻറ് ജോസഫ് എൽ .പി .സ്കൂൾ രണ്ടാംകടവ് -
    27 / 1 / 2020 

5 .വേക്കളം എയ്ഡഡ് യു .പി .സ്കൂൾ-31 / 1 / 2020 

    പരിശോധന വേളയിൽ ഓഡിറ്റ് കാലയളവിലെ 
    പ്രധാനാധ്യാപകർ ഓഫീസിൽ 
   ഉണ്ടായിരിക്കേണ്ടതും രെജിസ്റ്ററുകൾ എല്ലാം   
    പരിശോധനക്ക് ഹാജാരാക്കേണ്ടതുമാണ്