TEXT BOOK DISTRIBTION VOL I

വളരെ അടിയന്തിരം

ഒന്നാം വോള്യം പാഠപുസ്തക വിതരണം

2020-21 വർഷത്തിലെ ഒന്നാം വോള്യം പാഠപുസ്തകങ്ങളുടെ  വിതരണവുമായി ബന്ധപ്പെട്ട്  ഒരോ സ്കൂളിലും അധികമായുള്ള പുസ്തകങ്ങളുടെ എണ്ണവും ഇനി ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണവും (9-9-2020 അടിസ്ഥാനമാക്കി) ചുവടെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ 10-9-2020 നു വൈകുന്നേരം 4 മണിക്ക് മുമ്പായി  aeoiritty2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചുതരേണ്ടതാണ്. 

ഓരോ സ്കൂളും അവർക്കാവശ്യമുള്ള പുസ്തകത്തിൻ്റേയും അധികമുള്ള പുസ്തകത്തിൻ്റേയും കണക്ക് നിർദ്ദിഷ്ട പ്രൊഫോർമയിൽ അയച്ചുതരേണ്ടതാണ്.(സൊസൈറ്റി മുഖേന കണക്ക് സമർപ്പിക്കേണ്ടതില്ല.) പ്രൊഫോർമയുടെ ഘടനയിൽ  യാതൊരു മാറ്റവും വരുത്താൻ പാടില്ല. എണ്ണം രേഖപ്പെടുത്തുമ്പോൾ കോളം മാറിപ്പോകാതെ ശ്രദ്ധിക്കുമല്ലോ?. ഒന്നാം വോള്യം പുസ്തകങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടുള്ള സ്കൂളുകൾ കംപ്ലീഷൻ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്.

ക്രോഡീകരിച്ച ഫോർമാറ്റ് 11-9-2020 ന് കാലത്ത് 11 മണിക്ക് മുമ്പായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലേക്ക് അയച്ചുകൊടുക്കേണ്ടതിനാൽ ഇക്കാര്യത്തിൽ യാതൊരുവിധത്തിലുള്ള കാലതാമസ്സവും വരുത്തരുതെന്നും മേൽ പരാമർശിച്ചിട്ടുള്ള ഇ-മെയിൽ വിലാസത്തിലേക്ക് മാത്രമേ പ്രൊഫോർമ അയക്കാൻ പാടുള്ളുവെന്നും പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

പ്രൊഫോർമ

Comments

Popular posts from this blog