Posts

വാർഷിക സ്വത്ത് വിവര പത്രിക സ്പാർക്ക് വഴി സമർപ്പിക്കുന്ന വിധം

Image
  1960 ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 37, 39 എന്നിവ പ്രകാരം പാർട്ട് ടൈം ജീവനക്കാരൊഴികെയുള്ള എല്ലാ സർക്കാർ ജീവനക്കാരും വാർഷിക സ്വത്ത് വിവര പത്രിക എല്ലാ വർഷവും ജനവരി 15 ന് അകം സമർപ്പിക്കേണ്ടതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ധനകാര്യ വകുപ്പിന്റെ 15/11/2016 ലെ G.O(P)No.171/2016/Fin നമ്പർ ഉത്തരവ് പ്രകാരം പുതുതായി സർവ്വീസിൽ പ്രവേശിക്കുന്ന ജീവനക്കാർ ജോലിയിൽ പ്രവേശിക്കുമ്പോൾ തന്നെ സ്വത്ത് വിവര പത്രിക നൽകേണ്ടതാണ്. മേൽ ചട്ടത്തിൽ പറയുന്ന പ്രകാരം 'Annual Property Statement' എന്ന ഫോറത്തിൽ സ്വത്ത് വിവരങ്ങൾ പൂരിപ്പിച്ച് ഒരു കവറിലാക്കി സീൽ ചെയ്ത് ബന്ധപ്പെട്ട അധികാരിയെ ഏൽപ്പിക്കുന്നതായിരുന്നു നിലവിലെ രീതി.  എന്നാൽ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ 04/01/2022 ലെ ഉ.പ.സി.2/219/2021-ഉ.ഭ.പ.വ. നമ്പർ സർക്കുലർ പ്രകാരം സ്വത്ത് വിവര പത്രിക SPARK വഴി ഓൺലൈനായി സമർപ്പിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിന്റെ 03/07/2023 ലെ ഉ.പ.സി.1/26/2023-ഉ.ഭ.പ.വ. നമ്പർ സർക്കുലർ പ്രകാരം  വാർഷിക സ്വത്ത് വിവര പത്രിക സമർപ്പിക്കാത്ത ജീവനക്കാരെ സ്ഥാനക്കയറ്റം, സ്ഥലംമാറ്...